താമരശ്ശേരി:താമരശ്ശേരി ചുരം ആറാം വളവിൽ KSRTC ബസ്സ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രാവിലെ 6.30 ന് ആറാം വളവിലാണ് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് ബ്രൈക്ക് തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട് ഗ്യാരേജിലും, ബത്തേരി ഗ്യാരേജിലും ബ്രൈക്ക് തകരാറുള്ള കാര്യം അറിയിച്ചിരുന്നെങ്കിലും അവർ ചെവിക്കൊണ്ടില്ലയെന്ന് ഡ്രൈവർ പറഞ്ഞു.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ബസ്സ് മാറ്റിയിടുകയും ചെയ്തു. പരിക്കേറ്റവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments