രാജ്യാന്തര നിലവാരത്തിലേക്കുയരാന്‍ ഒരുങ്ങി കോഴിക്കോട് കാപ്പാട് ബീച്ച്


കോഴിക്കോട്:രാജ്യാന്തര നിലവാരത്തിലേക്കുയരാന്‍ ഒരുങ്ങി കോഴിക്കോട്  കാപ്പാട് ബീച്ച്. കേന്ദ്ര സര്‍ക്കാറിന്റെ ബ്ലൂഫ്ലാഗ് സര്‍ട്ടിഫിക്കറ്റിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാപ്പാട് ബീച്ചില്‍ പുരോഗമിക്കുകയാണ്.



കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഒാഫ് എണ്‍വയോണ്‍മെന്റെല്‍ എജ്യുക്കേഷന്‍  എന്ന സ്ഥാപനമാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. വൃത്തിയുള്ള മനോഹരമായ പൂഴിമണല്‍, ശുദ്ധിയുള്ള കടല്‍ജലം, പരിസ്ഥിതി സൗഹൃത ചുറ്റുപാട്, വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം എന്നിങ്ങനെ 33 മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന ബീച്ചുകള്‍ക്കാണ്  ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കാപ്പാട് ബീച്ച് ഈ സര്‍ട്ടിഫിക്കറ്റിനായുള്ള  പരിഗണനയിലാണ്.ഇതിന്റെ ഭാഗമായാണ് ബീച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍. മുളകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.



എട്ടു കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ 13 ബീച്ചുകള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു കടല്‍ത്തീരത്തെ ഈ സര്‍ട്ടിഫിക്കറ്റിനായി പരിഗണിക്കുന്നത്.

Post a Comment

0 Comments