ഭക്ഷ്യ വിഷബാധ; കോഴിക്കോട് പയ്യോളിയിൽ 20 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



കോഴിക്കോട്: പയ്യോളി കീപ്പയൂർ  മാപ്പിള എൽ.പി. സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക്‌ ഭക്ഷ്യ വിഷബാധ. ഇരുപതോളം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷമാണ് കുട്ടികൾ അവശരായത്.



13 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഛർദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ ഇവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments