കോഴിക്കോട്: മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശ്ശൂർ, കോഴിക്കോട്, എറണാകുളം,മലപ്പുറം,വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ചൊവ്വാഴ്ച (13-08-2019) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നാളത്തെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
content highlights: school holiday, Kozhikode, Eranakulam Thrissur Districts
0 Comments