കോഴിക്കോട്: ശക്തമായ മഴയെതുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ഇടുക്കി, വയനാട് കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. കാലവർഷം ശക്തമായി തുടരുന്നതും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടികൾ , മദ്രസകൾ ഉൾപ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല.
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടികൾ , മദ്രസകൾ ഉൾപ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കേന്ദ്രിയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.
വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻ വാടികൾക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങൾക്ക് കണ്ണൂർ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള മദ്രസ്സകൾ, അംഗൻവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കാസർകോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 8 ) അവധി ആയിരിക്കും.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
0 Comments