കോഴിക്കോട്:കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വ്വീസ് പുനരാരംഭിച്ചു. തൃശൂര്‍ - എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുണ്ട്.
താമരശ്ശേരി, കൊടുവള്ളി, പുതുപ്പാടി, കോടഞ്ചേരി, കാട്ടിപ്പാറ മേഖലകളിൽ മഴയുടെ ശക്തി കുറഞ്ഞു. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ദേശീയപാതയിൽ ഈങ്ങാപ്പുഴ, വാവാട്, നെല്ലാങ്കണ്ടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ വാഹനങ്ങൾ കടന്നു പോവുന്നുണ്ട്. പടനിലത്ത് വെള്ളം ഒഴിഞ്ഞു തുടങ്ങി. വലിയ വാഹനങ്ങൾ കടന്നു പോവുന്നുണ്ട്. താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവീസ് പുനരാരംഭിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബി.എസ്.എഫ് സംഘം താമരശ്ശേരിയിൽ ക്യാമ്പ് ചെയ്യുകയാണ്.
0 Comments