കോഴിക്കോട്-റിയാദ് സെക്ടറിൽ സർവീസുമായി ഫ്ലൈ നാസ്കരിപ്പൂർ:സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ നാസ് കോഴിക്കോട് - റിയാദ് സെക്ടറിൽ സർവീസിന് എത്തുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഒക്ടോബർ 16 മുതൽ ബുക്കിങ് ആരംഭിച്ചും. നിലവിൽ സൗദിയിലേക്കു സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ് വിമാനക്കമ്പനികൾ മാത്രമാണു സർവീസ് നടത്തുന്നത്.സൗദിയുടെ തലസ്ഥാന നഗരിയിലേക്കുള്ള പുതിയ വിമാന സർവീസ് സൗദി പ്രവാസികൾക്ക് കൂടുതൽ പ്രയോജനപ്പെടും. അതേസമയം, കോഴിക്കോട് -ജിദ്ദ, റിയാദ് സെക്ടറുകളിൽ സർവീസ് നടത്തുന്ന സൗദി എയർലൈൻസ് ശീതകാല സമയപ്പട്ടികയിൽ റിയാദിലേക്ക് ഒരു സർവീസ്കൂടി ആരംഭിക്കുന്നുണ്ട്. ഇതോടെ സൗദി എയർലൈൻസിന്റെ കോഴിക്കോട്ടുനിന്നുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആകും.

Post a Comment

0 Comments