കല്ലായിപ്പുഴയോരത്തെ സര്‍വെ പൂര്‍ത്തിയായി; ഭൂമി തിരിച്ചുപിടിക്കണം, സംരക്ഷണസമിതികോഴിക്കോട്:കല്ലായിപ്പുഴയോരത്തെ ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കി സര്‍വേവകുപ്പ് റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഭൂമി കൈവശംവയ്ക്കുന്ന നാല്‍പത്തിയാറുപേരുടെ രേഖകള്‍ അടിസ്ഥാനമാക്കി സര്‍വേ നടത്തിയത്. മുന്‍പ് നടത്തിയ പരിശോധനകളില്‍ പുഴയോരം കൈയേറിയെന്ന് കണ്ടെത്തിയതിനാല്‍ ഭൂമി എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന നിലപാടിലാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി.

തഹസില്‍ദാര്‍ക്കാണ് സര്‍വേസംഘം റിപ്പോര്‍ട്ട് കൈമാറിയത്. ഇനി റവന്യൂവകുപ്പ് സര്‍‍വേ റിപ്പോര്‍ട്ടും സ്ഥലം കൈവശംവയ്ക്കുന്നവരുടെ പക്കലുള്ള രേഖകളും താരതമ്യം ചെയ്ത് പരിശോധിക്കും. അതിന് ശേഷം കലക്ടര്‍ മുഖാന്തരം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. കല്ലായിപ്പുഴയോരത്ത് ഇരുപത്തിമൂന്നരയേക്കര്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറിയെന്നായിരുന്നു റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍. ഇതിനെതിരെ ഭൂമി കൈവശം വയ്ക്കുന്നവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും സര്‍വേ നടത്തിയത്.

നാല്‍പത്തിയാറ് പരാതിക്കാരില്‍ രണ്ടുപേര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരമുള്ള ഭൂമി കൃത്യമായി കണ്ടെത്താന്‍ സര്‍വേവകുപ്പിന് കഴിഞ്ഞിട്ടില്ല. കയ്യേറ്റം റവന്യൂവകുപ്പ് വീണ്ടും സ്ഥരികരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയാലും ഒഴിപ്പിക്കല്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണം

Post a Comment

0 Comments