കോഴിക്കോട് ജില്ലയില്‍ ഇന്ന് (12.06.20) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു. പോസിറ്റീവായ നാലു പേരും വിദേശത്ത് നിന്ന് വന്നവരാണ്. അബുദാബി-2, സൗദി-1, കുവൈത്ത്-1.
രോഗമുക്തി നേടിയവര്‍:
കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (39), ചാലപ്പുറം സ്വദേശി (42), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (അഞ്ച് വയസ്സ്), നരിപ്പറ്റ സ്വദേശിനി (30).
പോസിറ്റീവായവര്‍:
1. ചാലിയം സ്വദേശി (23). ജൂണ്‍ അഞ്ചിന് അബുദാബിയില്‍ നിന്നു ദുബായി വഴി കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 10 ന് സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
2. കൊയിലാണ്ടി കടലൂര്‍ സ്വദേശി (50). ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തി. രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.
3. ചാത്തമംഗലം മലയമ്മ സ്വദേശി (49). മേയ് 19 ന് സൗദിയില്‍ നിന്നു കരിപ്പൂരിലെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 8 ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
4. നാദാപുരം കുമ്മങ്കോട് സ്വദേശി (35). ജൂണ്‍ 2 ന് അബുദാബിയില്‍ നിന്നു കരിപ്പൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരിയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 10 ന് സ്രവപരിശോധന നടത്തി പോസിറ്റീവായി. ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. നാല് പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 137 ഉം രോഗമുക്തി നേടിയവര്‍ 57 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 60 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും കണ്ണൂര്‍, എറണാകുളം, മഞ്ചേരി, കോഴിക്കോട് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരും ചികിത്സയിലാണ്. കൂടാതെ ഓരോ മലപ്പുറം, വയനാട്, കണ്ണൂര്‍ സ്വദേശികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ഇന്ന് 316 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8174 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8012 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7847 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 162 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
0 Comments