കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കോവിഡ് രോഗബാധ



കോഴിക്കോട് - ജില്ലയില്‍ ഇന്ന് (ജൂലൈ 04) എട്ട് കോവിഡ് പോസിറ്റീവ്  കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.



1.വകടര  സ്വദേശി (40)  ജൂലൈ  1 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. ഇദ്ദേഹത്തിന്റെ് റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു.  കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

2 . പുതുപ്പാടി സ്വദേശി (54) ജൂലൈ  1 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ ഗവ. സജ്ജമാക്കിയ വാഹനത്തില്‍  കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

3. പയ്യാനക്കല്‍ സ്വദേശി (35)   ജൂണ്‍ 20 ന് കുവൈറ്റില്‍  നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂരെത്തി.  ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് ജൂണ്‍ 29 ന് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4.  നരിക്കുനി സ്വദേശി (45)  ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും  വിമാനമാര്‍ഗ്ഗം  കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍  കൊയിലാണ്ടിയില്‍  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് കോഴികോട് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

5. അഴിയൂര്‍ സ്വദേശി (42) ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. ഏറാമല സ്വദേനി (43)  ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.


7. ബാലുശ്ശേരി സ്വദേശി (53)  ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

8. ഏറാമല സ്വദേശി (55)  ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.


ഇന്ന് 400 സ്രവ സാംപിള പരിശോധനയ്ക്കയച്ചു.  ആകെ 14,692 സ്രവ    സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,056 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 12713 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,636 പേരുടെ  ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍  101 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 35  പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 58 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  ഏഴു പേര്‍ കണ്ണൂരിലും  ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ  രണ്ട് വയനാട് സ്വദേശികളും  ഒരു തമിഴ്‌നാട് സ്വദേശിയും  രണ്ട് കണ്ണൂര്‍ സ്വദേശികളും  ഒരു മലപ്പുറം സ്വദേശിയും ഒരു പാലാക്കാട് സ്വദേശിയും ഒരു തൃശ്ശൂര്‍ സ്വദേശിയും രണ്ട് എറണാകുളം സ്വദേശികളും ഒരു കസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും  ഒരു  എറണാകുളം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

പുതുതായി 988 പേർ നിരീക്ഷണത്തിൽ

ഇന്ന് പുതുതായി വന്ന 988 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,572 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 52,701 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്നവരിൽ 59 പേര്‍ ഉള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 158 പേര്‍ മെഡിക്കല്‍ കോളേജിലും 87 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 41 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.




ജില്ലയില്‍ ഇന്ന് വന്ന 587 പേര്‍ ഉള്‍പ്പെടെ ആകെ 11,948 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  436 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,459  പേര്‍ വീടുകളിലും 53 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 133 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 7,983 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 23 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 323 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

ഇന്ന് ജില്ലയില്‍ 8,943 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7,657 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Post a Comment

0 Comments