കഴിഞ്ഞ ആറ് മാസമായി നടന്നുവരുന്ന ഗുണമേന്മ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സിയായ ടാറ്റ ക്വാളിറ്റി സര്‍വ്വീസസ് രണ്ട് ഘട്ടങ്ങളിലായാണ് പരിശോധിച്ചത്. റെക്കോര്‍ഡ് സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, ഓഫീസ് മാനേജ്മെന്റ് സിസ്റ്റം കൃത്യമാക്കുക, സേവന ഗുണമേന്മ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭ്യമായത്. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണനേട്ടങ്ങളില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് അഭിമാനാര്‍ഹമായ വികസന മുന്നേറ്റമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. ജില്ലാ പഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭിമാനാര്‍ഹമായ വികസന മുന്നേറ്റമാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും വികസനനേട്ടം എത്തിക്കാന്‍ സാധിച്ചു. എല്ലാ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സെക്രട്ടറി വി.ബാബു എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, സീനിയര്‍ സൂപ്രണ്ട് അബ്ദുള്‍ നാസര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments