കോഴിക്കോട് ആറുവരി ബൈപ്പാസ് വൈകിച്ചാൽ പ്രക്ഷോഭം -എം.കെ. രാഘവൻ


കോഴിക്കോട്: ദേശീയപാത 66-ലെ കോഴിക്കോട് ആറുവരി ബൈപ്പാസ് പദ്ധതിയുടെ പ്രവൃത്തി ഉടൻ തുടങ്ങിയില്ലെങ്കിൽ ജനകീയപ്രക്ഷോഭം തുടങ്ങുമെന്ന് എം.കെ. രാഘവൻ എം.പി. പ്രഖ്യാപിച്ചു. 2018 ഏപ്രിലിൽ ടെൻഡർചെയ്ത പദ്ധതി 24 മാസത്തിനകം പൂർത്തീകരിക്കേണ്ടതായിരുന്നു. നിർമാണക്കരാർ ലഭിച്ച ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. എന്ന കമ്പനിക്ക് ആ സമയത്തിനുള്ളിൽ സാമ്പത്തികപാക്കേജ് സമർപ്പിക്കാൻപോലും കഴിഞ്ഞില്ല. കെ.എം.സി.യുടെ നിരുത്തരവാദപരമായ സമീപനത്തോട് അനുകൂല നിലപാട് സ്വീകരിച്ച ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) ജനങ്ങളെ വഞ്ചിക്കുകയാണെന്നും എം.പി. പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

2020 ഒക്ടോബർ 13-ന് ഈ പാതയുൾപ്പെടെ എട്ടുപദ്ധതികൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തറക്കല്ലിട്ടെങ്കിലും പണി തുടങ്ങാനുള്ള ഒരു നടപടിയുമുണ്ടായില്ല. പണി ഉടൻ തുടങ്ങാൻ മുഖ്യമന്ത്രി ഇടപെടണം. പണി പൂർത്തിയാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സജീവമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് രാഘവൻ പറഞ്ഞു.

Post a Comment

0 Comments