2021-22 കേരള ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികള്‍


2021-22 കേരള ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കാക്കൂര്‍ പഞ്ചായത്തില്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 2 കോടി രൂപയും കക്കോടി പഞ്ചായത്തിനെയും കോഴിക്കോട് കോര്‍പ്പറേഷനെയും തമ്മില്‍ ബന്ധിപ്പിച്ച് പൂനൂര്‍ പുഴയ്ക്ക് കുറുകെ ചിറ്റടിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മൃഗാധിഷ്ടിത വ്യവസായ കേന്ദ്രം സ്ഥാപിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ് കേരള വെറ്റിനററി സര്‍വ്വകലാശാലയുടെ കീഴില്‍ കാക്കൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. കൂടാതെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
1. കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തല്‍-രാമല്ലൂര്‍-മമ്പറം തോട് സംരക്ഷണം(കാക്കൂര്‍-ചേളന്നൂര്‍ പഞ്ചായത്ത്)
2. മിനി സിവില്‍ സ്റ്റേഷന്‍, നന്മണ്ട
3. ഗവ. ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണം (രണ്ടാം ഘട്ടം) ചേളന്നൂര്‍ പഞ്ചായത്ത്
4. കോഴിക്കോട് - ബാലുശ്ശേരി റോഡ്-കക്കോടി ഫ്‌ളഡ് ബാങ്ക് റോഡില്‍ പൂനൂര്‍ പുഴക്ക് കുറുകെ പാലവും അപ്രോച്ച് റോഡും - കക്കോടി
5 മാതൃകാ സമഗ്ര ഭിന്നശേഷി വികസന പദ്ധതി - ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, കാക്കൂര്‍
6. പെരുമ്പൊയില്‍ - അമ്പലപ്പാട് കണ്ടോത്ത് പാറ റോഡ് നവീകരണം  (B.M.B.C)
7. ഗവ. പി.എച്ച്.സി കെട്ടിട നിര്‍മ്മാണവും ചുറ്റുമതിലും-ചേളന്നൂര്‍
8. പറമ്പില്‍ ബസ് സ്റ്റാന്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണവും - കുരുവട്ടൂര്‍
9. കുടത്തുംപൊയില്‍ - ചിലപ്രം റോഡ് നവീകരണം(B.M.B.C)
10. ചേളന്നൂര്‍ - പട്ടര്‍പാലം - അണ്ടിക്കോട് റോഡ് നവീകരണം (B.M.B.C)
 11. മിനി ഓഫീസ് കോംപ്ലക്‌സ് (കൃഷിഭവന്‍,വില്ലേജ് ഓഫീസ്,സി.ഡി.എസ് ഓഫീസ് കോംപ്ലക്‌സ്) കാക്കൂര്‍
12. സ്റ്റേഡിയം നവീകരണം - ചേളന്നൂര്‍, കാക്കൂര്‍, കക്കോടി, എലത്തൂര്‍
13. ഒളോപ്പാറ ടൂറിസം പദ്ധതി, ചേളന്നൂര്‍
14. പെരുന്തൂരുത്തിപ്പാലം - എലത്തൂര്‍
15. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ - കുരുവട്ടൂര്‍
16. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം
17. ഖാദി പുനരുദ്ധാരണം കെട്ടിട നിര്‍മ്മാണം-ചേളന്നൂര്‍, കക്കോടി,
18. അണ്ടിക്കോട് ആയൂര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം - തലക്കുളത്തൂര്‍
19. മുക്കംകടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് - ബദിരൂര്‍, കക്കോടി
20. തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രം - വള്ളിക്കാട്ട്കാവ് - തലക്കുളത്തൂര്‍ പഞ്ചായത്ത്
21. കക്കോടി -പൂനൂര്‍ പുഴയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി- കക്കോടി പഞ്ചായത്ത്
22.കുറ്റ്യാടി കനാല്‍ ഇന്‍സ്‌പെക്ഷന്‍ റോഡ് നവീകരണം-ചേളന്നൂര്‍ മുതല്‍ ചീക്കിലോട് വരെ-നന്മണ്ട-കാക്കൂര്‍- ചേളന്നൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത്


Post a Comment

0 Comments