2021 വർഷത്തെ ബജറ്റിൽ മണ്ഡലത്തിലെ 20 പ്രധാന പ്രവൃത്തികള്‍

2021 വർഷത്തെ ബജറ്റിൽ മണ്ഡലത്തിലെ 20 പ്രധാന പ്രവൃത്തികളാണ് ഉൾപ്പെടുത്തിയത്.  ഇതിൽ 4 പ്രവൃത്തികൾക്കായി 10.10 കോടി രൂപ  അനുവദിച്ച് കൊണ്ട് അംഗീകാരം നൽകിയിരിക്കുന്നു....
 കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി 4 കോടി രൂപയാണ് അനുവദിച്ചത്. വിശ്രമത്തിനും പ്രഭാത /സായാഹ്ന സവാരിക്കും അനുഗുണമായ രീതിയിൽ സൗന്ദര്യവത്കരിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.  പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.  
മറ്റൊന്ന് അസൗകര്യങ്ങളാൽ വീർപ്പ് മുട്ടിയിരുന്ന കൊയിലാണ്ടി സബ്ട്രഷറിക്ക് ശാപമോക്ഷമാവുന്ന പദ്ധതിയാണ്.  ഇപ്പോൾ ട്രഷറി നിൽക്കുന്നയിടത്ത് തന്നെ പഴയത് പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ  2 കോടി രൂപയാണ് അനുവദിച്ചത്.   ട്രഷറി നിൽക്കുന്ന കെട്ടിടം  നിലവിൽ റവന്യു വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയിലാണ്.  ഈ ഭൂമി ട്രഷറി വകുപ്പിന് കൈമാറാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.  പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കാൻ കഴിയും.
മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടി രൂപയാണ് അനുവദിച്ചത്.   പയ്യോളി, തിക്കോടി ഇവിടെ മാസ്റ്റർ പ്ലാനിനനുസരിച്ചാണ് നിർമ്മാണം നടക്കുക.  എം.എൽ.എ ഫണ്ടിൽ നിന്നും നേരെത്തെ തന്നെ 1 കോടി രൂപ അനുവദിച്ചിരുന്നു.  ആയതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞു.  ഇതും കൂടിയാവുമ്പോൾ ആകെ 4 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാൽ അടിമുടി മാറാനൊരുങ്ങുകയാണ് ഈ ആശുപത്രി.
ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്.  ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും നേരെത്തെ തയ്യാറാക്കിയിട്ടുണ്ട്.  ഭരണാനുമതി ഈ ഈ മാസം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....
മേൽപ്പറഞ്ഞ 4 പ്രവൃത്തികൾ കൂടാതെ താഴെ പറയുന്ന 16 പ്രവൃത്തികളും

ടോക്കൺമണി അനുവദിച്ച് കൊണ്ട് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തിരുവങ്ങൂർ - കാപ്പാട് റെയിൽവെ മേൽപ്പാലം നിർമ്മിക്കാൻ - 25 കോടി
കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ പൊതുമരാമത്ത് കോപ്ലക്സ് നിർമ്മാണത്തിന് - 5 കോടി
പയ്യോളി സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ -  2 കോടി
നന്തി റെയിൽവെ അടിപ്പാത നിർമ്മാണത്തിന് - 5 കോടി
തിക്കോടി ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി - 10 കോടി
പയ്യോളി - VHSS സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ - 5 കോടി
പയ്യോളി നഗരസഭ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് - 15 കോടി
കൊയിലാണ്ടി താലൂക്ക് ആശുപത്രി രണ്ടാം ഘട്ടം നിർമ്മാണം - 35 കോടി
കൊയിലാണ്ടി GVHSS പ്ലസ് ടു ബ്ലോക്കിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് - 3 കോടി
കൊയിലാണ്ടി GGHSS സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ - 5 കോടി
കൊയിലാണ്ടി ഫയർ സ്റ്റേഷന്  പുതിയ സ്വന്തം കെട്ടിടം - 6 കോടി
മാച്ച് ഫാക്ടറി -ചേലിയ - കാഞ്ഞിലശ്ശേരി റോഡ്‌ നവീകരണം - 4.50 കോടി,
കാട്ടിലപ്പീടിക -കണ്ണങ്കടവ്-കപ്പക്കടവ് റോഡ് നവീകരണം - 4 കോടി,
പയ്യോളി നഗരസഭ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം - 1.5 കോടി,
കൊയിലാണ്ടി നഗരസഭ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം - 1.5 കോടി
ചെങ്ങോട്ടുകാവ് ആന്തട്ടക്കുളം നവീകരണം - 1.50 കോടി

Post a Comment

0 Comments