കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2020 വര്‍ഷത്തിലേക്കുളള ബി ഫാം കോഴ്‌സില്‍ ഒഴിവുളള സീറ്റുകള്‍ മാര്‍ച്ച് 23, 24 തീയതികളിൽ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് അഡ്മിഷന്‍ നടത്തുക. സീറ്റ് ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ഹാജരാകേണ്ട സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
മാര്‍ച്ച് 23-ന് ശേഷവും ഒഴിവു വരുന്ന സീറ്റിലേക്ക് മാര്‍ച്ച് 24 -നും നികത്തും്. എന്‍ഒസി ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള അറോറ ഓഡിറ്റോറിയത്തില്‍ എല്ലാ രേഖകളുടെയും അസ്സലുമായി രാവിലെ 11 മണിക്കകം ഹാജരാകണം. റിസര്‍വേഷന്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ആ സീറ്റുകള്‍ മാര്‍ച്ച് 23- ന് നിയമപ്രകാരം മറ്റ് വിഭാത്തിലേക്ക് മാറ്റുന്നതാണ്.
0 Comments