കോഴിക്കോട്: തിരുവമ്പാടി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം കൈക്കൊള്ളുക, സാധ്യതാ പഠനകമ്മിറ്റിയെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, സെക്രട്ടറിമാരായ എം.വി. മാധവന്‍, സി.സി. മനോജ് എന്നിരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.
എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാക്കുന്നതിനായി കെഎസ്‌ഐഡിസിയുടെ കീഴില്‍ സാധ്യതാ പഠന കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.