കെഎസ്ഐഡിസി ഇൻക്യൂബേറ്ററിൽ നിന്ന് ഡോക്ടർ ലൈവ് ആപ്പ്കോഴിക്കോട് ∙ യുഎൽ സൈബർ പാർക്കിലെ കെഎസ്ഐഡിസി ഇൻക്യൂബേറ്ററിൽ നിന്നുള്ള ആദ്യ ഉൽപന്നം വിപണിയിലേക്ക്. സ്റ്റാർട്ടപ് കമ്പനിയായ ജിഡേറ്റ പുറത്തിറക്കിയ ഡോ.ലൈവ് ആപ്ലിക്കേഷനാണു കെഎസ്ഐഡിസി എംഡി ഡോ. എം. ബീന ഉദ്ഘാടനം ചെയ്തത്. ആരോഗ്യ രംഗത്തെ സേവനങ്ങൾ മുൻനിർത്തിയുള്ള ആപ്പിൽ വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമായി കൂടിക്കാഴ്ച ബുക്ക് ചെയ്യുന്നതടക്കമുള്ള സൗകര്യമുണ്ട്.

നിലവിൽ ആശുപത്രികൾ, ക്ലിനിക്കുകൾ, ഡോക്ടർമാർ എന്നിവർക്കായുള്ള മൊഡ്യൂളുകളാണു തയാറായിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ളത് അടുത്തുതന്നെ ആരംഭിക്കും. ചടങ്ങിൽ യുഎൽ സൈബർ പാർക്ക് സിഒഒ ലഫ്. കമാൻഡർ എസ്. അരുൺ, ജിഡേറ്റ സിഇഒ വി.കെ. മുനീർ എന്നിവർ പങ്കെടുത്തു.