കക്കോടി ബണ്ട് റോഡ് പി.ഡബ്യൂ.ഡി ഏറ്റെടുക്കണം

ശോച്യാവസ്ഥയിലായ കക്കോടി ബണ്ട് റോഡ് എ.കെ. ശശീന്ദ്രൻ എംഎൽഎ സന്ദർശിക്കുന്നു.


കോഴിക്കോട്: കക്കോടി അങ്ങാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ മിനി ബൈപാസെന്ന നിലയിൽ നിർമിച്ച ബണ്ട് റോഡ് മരാമത്ത് വിഭാഗത്തെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനാവശ്യമായ തുടർ പ്രവർത്തനം നടത്താൻ എ.കെ. ശശീന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ‌ നടന്ന യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി 27ന് രാവിലെ 11.30ന് ഇറിഗേഷൻ, ജല അതോറിറ്റി, മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം എംഎൽഎയുടെ സാന്നിധ്യത്തിൽ ഗവ. അതിഥി മന്ദിരത്തിൽ ചേരും. റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ പറഞ്ഞു.

600 മീറ്റർ നീളമുള്ള റോഡ് വളവുകളിലാണ് പല ഭാഗത്തായി കൂടുതൽ തകർന്നത്. അതിനാൽ റോഡ് നവീകരണത്തിനു മുന്നോടിയായി ഏതു രീതിയിൽ പ്രവൃത്തി നടത്തണമെന്നതു സംബന്ധിച്ച് കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനത്തിനു വിധേയമാക്കണമെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. അജിത് കുമാർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ. ചോയിക്കുട്ടി, മേലാൽ മോഹനൻ, എൽഡിഎഫ് നിയോജക മ