ലയൺസ് പാർക്കിലെ കലാശിൽപം അനാച്ഛാദനം ചെയ്തുകോഴിക്കോട് ∙ ലയൺസ് ക്ലബ് സ്ഥാപകൻ മെൽവിൻ ജോൺസിന്റെ സ്മരണയിൽ ലയൺസ് പാർക്കിൽ നിർമിച്ച കലാശിൽപം മേയർ തോട്ടത്തിൽ രവീന്ദ്രൻ അനാച്ഛാദനം ചെയ്തു. ലയൺസ് ക്ലബിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ചാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ശിൽപം സ്ഥാപിച്ചത്.

പ്രസിഡന്റ് കെ.കെ. സെൽവരാജ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ശിൽപം രൂപകൽപന ചെയ്ത ജോസഫ് എം. വർഗീസിനെ ആദരിച്ചു. പി. അജിത്കുമാർ, കെ. ശിവപ്രസാദ്, സെക്രട്ടറി സി.എസ്. ഷിബിൻ രാജ്, കെ.ടി. രഘുനാഥ്, കെ.ടി. അജിത്, ജോൺസ് മാത്യു എന്നിവർ പ്രസംഗിച്ചു.