നാളെ നഗരത്തിൽ ഗതാഗത ക്രമീകരണംകോഴിക്കോട‌് ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തോടനുബന്ധിച്ച‌് ബുധനാഴ‌്ച നഗരത്തിൽ ഗതാഗത ക്രമീകരണം.

ബീച്ച് വഴി പോകുന്ന ലോറികള്‍ രാമനാട്ടുകര നിസരി ജംഗ്ഷനില്‍ നിന്നും വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി തിരിച്ചു വിടും. ഉച്ചതിരിഞ്ഞ് ബസ്സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഗതാഗത തിരക്കിനനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചുതാമരശേരിയിൽനിന്ന‌് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം വഴി സ്വപ‌്നനഗരി –- അശോകപുരം റോഡ‌്–- ക്രിസ‌്ത്യൻ കോളേജ‌്–- ബീച്ച‌് മേൽപ്പാലം ഇറങ്ങി പ്രവർത്തകരെ ഇറക്കണം. തുടർന്ന‌് നോർത്ത‌് ബീച്ചിൽ പാർക്ക‌് ചെയ്യണം.

വടകരയിൽനിന്ന‌് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി മേൽപ്പാലത്തിന‌് അടിയിലൂടെ പുതിയാപ്പ വഴി നോർത്ത‌് ബീച്ചിൽ  പാർക്ക‌് ചെയ‌്ത‌്   പ്രവർത്തകർ സമ്മേളന നഗരിയിലേക്ക‌് നടന്നുവരണം. 

അത്തോളി പുറക്കാട്ടിരി ഭാഗത്തുനിന്ന‌് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന‌് ജങ‌്ഷനിൽനിന്ന‌് വലത്തോട്ട‌് തിരിഞ്ഞ‌് കോരപ്പുഴ പാലം കയറി യിറങ്ങി പുതിയാപ്പ വഴി നോർത്ത‌് ബീച്ചിൽ പാർക്ക‌് ചെയ‌്ത‌്  പ്രവർത്തകർ സമ്മേളന നഗരിയിലേക്ക‌് നടന്നുവരണം. 

മെഡിക്കൽ കോളേജ‌് വഴി വരുന്ന വാഹനങ്ങൾ അരയിടത്തുപാലം ജങ‌്ഷനിൽനിന്ന‌് സ്വപ‌്ന നഗരി റോഡിലേക്ക‌് കയറി അശോകപുരം വഴി–- ക്രിസ‌്ത്യൻ കോളേജ‌്–- ബീച്ച‌് മേൽപ്പാലം കയറി  പ്രവർത്തകരെ ഇറക്കി നോർത്ത‌് ബീച്ചിൽ പാർക്ക‌് ചെയ്യണം.

ഫറോക്ക‌് ഭാഗത്തുനിന്ന‌് വരുന്ന വാഹനങ്ങൾ കല്ലായി വഴി ഫ്രാൻസിസ‌് റോഡ‌് എ കെ ജി മേൽപ്പാലം കയറി  സൗത്ത‌് ബീച്ചിൽ പ്രവർത്തകരെ ഇറക്കി കോതി ബീച്ച‌് പരിസരത്ത‌് പാർക്ക‌് ചെയ്യണം.

പന്തീരാങ്കാവ‌് വഴി വരുന്ന വാഹനങ്ങൾ മാങ്കാവ‌് വഴി ചാലപ്പുറം, ഫ്രാൻസിസ‌് റോഡ‌് എ കെ ജി മേൽപ്പാലം കയറി  സൗത്ത‌് ബീച്ചിൽ പ്രവർത്തകരെ ഇറക്കി കോതി പാലം പരിസരത്ത‌് പാർക്ക‌് ചെയ്യണം.

Post a Comment

0 Comments