വീണ്ടും നാടിനു മാതൃകയായി. ചുരംസംരക്ഷണസമിതി പ്രവർത്തകർ




കോഴിക്കോട്: വയനാട്ചുരം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ ചുരത്തിലെ പാർക്കിങ് നിരോധിക്കുന്നതിന്റെ ഭാഗമായി ലക്കിടിയിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയ സ്ഥലത്തുനിന്നും വിനോദസഞ്ചാരികൾക്ക് കാൽനടയായി വ്യൂപോയിന്റിലേക്ക് നടന്നുവരുന്നതിനു വേണ്ടി റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുവെട്ടി വൃത്തിയാക്കി ചുരംസംരക്ഷണസമിതി പ്രവർത്തകർ വീണ്ടും നാടിനു മാതൃകയായി.

ചുരംസംരക്ഷണസമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി.കെ. സുകുമാരൻ, ട്രഷറർ വി.കെ. താജുദ്ദീൻ, ഷൗക്കത്ത് എലിക്കാട്, വി. മുനീർ. സലീം, പി.സി. രാമൻ, ആലിഹാജി എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം പ്രവർത്തകർ റോഡ് ശുചീകരണത്തിൽ പങ്കെടുത്തു.

കോഴിക്കോട് കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 13 നു കലക്ടറേറ്റിൽ നടന്ന ഉന്നത തല യോഗത്തിലാണ് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചുരത്തിലെ വാഹന പാർക്കിങ് നാളെ മുതൽ നിരോധിക്കാൻ തീരുമാനിച്ചത്.