എൻ എച്ച് ബൈപ്പാസ് വികസനം: എട്ടാം തവണയും ടെൻഡർ തുറക്കുന്നത് മാറ്റിവച്ചു

കോഴിക്കോട്: കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ NH ബൈപ്പാസിന്റെ (രാമനാട്ടുകര- വെങ്ങളം ബൈപ്പാസ്) വികസനത്തിനുള്ള കരാറുകാരനെ കണ്ടെത്തുന്നതിനുള്ള ടെൻഡർ തുറക്കുന്നത് എട്ടാം തവണയും മാറ്റിവച്ചു.ഇന്നലെ തുറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് എന്നാൽ അടുത്ത മാസം രണ്ടു വരെ ടെൻഡർ സമർപ്പിക്കാമെന്നാണ് ദേശിയപാത അതോറിറ്റിയുടെ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നത്.


മലാപ്പറമ്പ്, വേങ്ങേരി ജംക്ഷനുകളിൽ അടിപ്പാതകളും മറ്റ് ഏഴ് ജംക്ഷനുകളിൽ മേൽപ്പാലങ്ങളും ഉൾപ്പെടുന്ന ബൈപ്പാസ് വികസനത്തിൻ കണക്കാക്കിയ്ക്കുന്ന ചെലവ് 1280 കോടി രൂപയാണ്.


ഇതോടൊപ്പം പ്രഖ്യാപിച്ച തലശേരി - മാഹി ബൈപ്പാസ് പദ്ധതി നിർമാണം തുടങ്ങാനുള്ള നടപടികളിലേക്കുമ്പോഴും ധാരാളം വർഷങ്ങൾക്ക് മുൻപ് സ്ഥലം ഏറ്റെടുത്ത കോഴിക്കോട് ബൈപ്പാസ് വികസനം നടപടികളിൽ കുരുങ്ങി കിടക്കുന്നത്.


പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുമെന്ന് എം.കെ രാഘവൻ എം.പി അറിയിച്ചു.