കോഴിക്കോട്: കോര്‍പ്പറേഷന്‍ ഏരിയ, തൂണേരി, തോടന്നൂര്‍ എന്നിവിടങ്ങളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും വെറ്ററിനറി സയന്‍സില്‍ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബിരുദസര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കേണ്ടതാണ്. താത്പര്യമുള്ളവര്‍ നവംബര്‍ 28-ന് രാവിലെ 11 മുതല്‍ 12 വരെ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.