മാനാഞ്ചിറ എല്‍.ഐ.സി ജങ്ഷന്‍ ബസ്സ്‌ സ്റ്റോപ്പുകളിലെ പരിഷ്‌കാരം ഇന്നുമുതല്‍

മാനാഞ്ചിറ എല്‍.ഐ.സി ജങ്ഷന്‍ ബസ്സ്‌ സ്റ്റോപ്പുകളിലെ പരിഷ്‌കാരം ഇന്നുമുതല്‍കോഴിക്കോട്: മാനാഞ്ചിറ എല്‍.ഐ.സി. ജങ്ഷന്‍ ബസ് സ്റ്റോപ്പില്‍ പരിഷ്‌കാരം ഇന്ന് രാവിലെ മുതല്‍ നടപ്പാക്കുമെന്ന് സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ എം.സി.ദേവസ്യ അറിയിച്ചു. കണ്ണൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, നരിക്കുനി, അത്തോളി, ഉള്ള്യേരി, കുറ്റിയാടി ഭാഗങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ വ്യാഴാഴ്ചമുതല്‍ മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിയോട് ചേര്‍ന്ന പുതിയ ബസ് ബേയില്‍നിന്നുവേണം യാത്രക്കാരെ കയറ്റാന്‍. വെള്ളിമാടുകുന്ന്, സിവില്‍ സ്റ്റേഷന്‍, എലത്തൂര്‍, കുണ്ടൂപ്പറമ്പ്, മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിറ്റി സര്‍വീസ് ബസുകള്‍ എല്‍.ഐ.സി. ഓഫീസിനോട് ചേര്‍ന്നുള്ള പഴയ ബസ് സ്റ്റോപ്പില്‍നിന്നുതന്നെയാണ് യാത്രക്കാരെ കയറ്റേണ്ടത്.