മുക്കത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു

കോഴിക്കോട്: മുക്കം നഗരത്തില്‍ ഇനി സിഗ്നല്‍ ലൈറ്റുകള്‍ ഗതാഗതം നിയന്ത്രിക്കും. പി.സി. ജങ്ഷനില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭ നടപ്പാക്കിവരുന്ന ഗതാഗതപരിഷ്‌കരണത്തിന്റെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പി.സി. ജങ്ഷന്‍, അഭിലാഷ് ജങ്ഷന്‍, ബൈപ്പാസ് റോഡ് എന്നിവിടങ്ങളില്‍ അപകടങ്ങളും ഗതാഗതകുരുക്കും പതിവായ സാഹചര്യത്തിലാണ് പി.സി. ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ മുക്കം വിജയന്‍, കെ.ടി. ശ്രീധരന്‍, ഷഫീഖ് മാടായി, കെ. സുന്ദരന്‍, എ.കെ. സിദ്ധീഖ്, എന്‍.ബി. വിജയകുമാര്‍, സെക്രട്ടറി എന്‍.കെ. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.