കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കോക്കല്ലൂരിനടുത്ത് അഗ്നിരക്ഷാസേനയുടെ സ്റ്റേഷന്‍ വരുന്നു. കോക്കല്ലൂരിനടുത്തുള്ള പാറക്കുളത്താണ് സ്റ്റേഷന്‍ പണിയുന്നത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കോക്കല്ലൂരില്‍ പുതിയകെട്ടിടമൊരുങ്ങുന്നതുവരെ പനായിയില്‍ താത്കാലിക സ്റ്റേഷന്‍ ഒരുക്കി പ്രവര്‍ത്തനമാരംഭിക്കാനാണ് തീരുമാനം. കൂരാച്ചുണ്ട്, പൂനൂര്‍, ഉള്ളിയേരി, നടുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, സ്ഥിരംസമിതി അധ്യക്ഷന്‍ പെരിങ്ങിലി മാധവന്‍, പഞ്ചായത്തംഗം എന്‍.ടി. ധനീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ഷിബിന്‍, നരിക്കുനി അഗ്നിരക്ഷാസേനാ സ്റ്റേഷന്‍ ഓഫീസര്‍ റോബിന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.