'സ്റ്റാർട്ട് അപ്പ് പിച്ചിങ്'; സ്റ്റാർട്ടപ്പ് ആശങ്ങൾ സംരഭങ്ങളാക്കി വികസിപ്പിക്കാന് അവസരം

'സ്റ്റാർട്ട് അപ്പ് പിച്ചിങ്'; സ്റ്റാർട്ടപ്പ് ആശങ്ങൾ സംരഭങ്ങളാക്കി വികസിപ്പിക്കാന് അവസരം


കോഴിക്കോട് ∙ സ്റ്റാർടപ് ആശയങ്ങൾ സംരംഭങ്ങളാക്കി വികസിപ്പിക്കാൻ യുവ പ്രതിഭകൾക്ക് അവസരം. ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് എൻഐടിയിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററുമായി ചേർന്നാണ് വ്യാവസായിക ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ വേദിയൊരുക്കുന്നത്. കാർഷികം, ആരോഗ്യം, ചെരുപ്പ് നിർമാണം എന്നീ മേഖലകളിലെ നൂതന സാങ്കേതിക ആശയങ്ങളെയാണ് ‘സ്റ്റാർട്ട് അപ്പ് പിച്ചിങ്’ എന്ന ഈ പരിപാടിയിലൂടെ വികസിപ്പിച്ചെടുക്കാനുദ്ദേശിക്കുന്നത്.

വിദ്യാർഥികൾക്കും യുവസംരംഭകർക്കും മാത്രമല്ല വ്യാവസായിക സാധ്യതയുള്ള ആശയങ്ങളുള്ള ആർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ഫീസില്ല. തിരഞ്ഞെടുക്കപ്പെട്ട മൽസരാർഥികൾക്ക് അതാതു മേഖലയിലെ പരിചയസമ്പന്നരായ പ്രമുഖരുമായി അവരുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നു. അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആശയങ്ങൾ മെച്ചപ്പെടുത്താനും അവസരമുണ്ട്.

ഈ മാസം 24നു നടക്കുന്ന അവസാനഘട്ട മൽസരത്തിൽ വിജയികളാവുന്നവർക്ക് സ്വന്തം സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപ സീഡ് ഫണ്ട്് ലഭിക്കും. ഈ സംരംഭം വിജയിപ്പിച്ചെടുക്കുന്നതിനായി എല്ലാ ഘട്ടങ്ങളിലും മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കും. മൽസരത്തിൽ‌ പങ്കെടുക്കാനുള്ള വിശദവിവരങ്ങൾ www.gmifoundation.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 96450 04426 (രാജേന്ദ്രരാഗ്) വിളിക്കാം. ആശയങ്ങൾ gmi.spc2017@gmail.com എന്ന വിലാസത്തിലേക്ക് ഇ–മെയിൽ ചെയ്യാം. 13ന് വൈകിട്ട് അഞ്ചു മണിവരെ ആശയങ്ങൾ സമർപ്പിക്കാം.