സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി ഉദ്ഘാടനം ചെയ്തു

സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി ഉദ്ഘാടനം ചെയ്തുഫറോക്ക് ∙ മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വി.കെ.സി. മമ്മദ്കോയ എംഎൽഎ നിർവഹിച്ചു. നഗരസഭ അധ്യക്ഷ പി. റുബീന അധ്യക്ഷത വഹിച്ചു.  നഗരസഭ പദ്ധതിയിൽ നിർമിച്ച ജൈവ മാലിന്യ സംസ്കരണ കേന്ദ്രം കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു.

ലോഗോ പ്രകാശനം നഗരസഭ ഉപാധ്യക്ഷൻ വി. മുഹമ്മദ് ഹസ്സൻ നിർവഹിച്ചു. നഗരസഭ ഓഫിസ് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം സ്ഥിരം സമിതി അധ്യക്ഷ പി. ബൽക്കീസും ക്ലീൻ കേരള കമ്പനിയുമായുള്ള ധാരണ പത്രം കൈമാറൽ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാക്കിറും നിർവഹിച്ചു.

മാലിന്യം ശേഖരിക്കുന്നതിനു ഗ്രീൻ വേംസുമായുള്ള കരാർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി. ആസിഫ് കൈമാറി. ഹരിത കർമ സേന കരാർ കൈമാറൽ സ്ഥിരം സമിതി അധ്യക്ഷ എം. സുധർമ നിർവഹിച്ചു. ശുചിത്വ മിഷൻ സംസ്ഥാന ഡയറക്ടർ വി.എസ്. ജോയ്, അസി. കലക്ടർ സ്നേഹിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി. നുസ്രത്ത്, ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ സി. കബനി, നഗരസഭ സെക്രട്ടറി പി.ജെ. ജെസിത, ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് ഡാനിയൽ, കബീർ കല്ലംപാറ, കെ. ഗംഗാധരൻ, എളമ്പിലാശ്ശേരി ബാലകൃഷ്ണൻ, നാരങ്ങയിൽ ശശിധരൻ, ബഷീർ കുണ്ടായിത്തോട്, ടി. പ്രകാശ്, കെ.ടി.എ. മജീദ്, പി.വി. രവീന്ദ്രനാഥൻ, ഷംസീർ പാണ്ടികശാല എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭരണകൂടം ആവിഷ്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫറോക്കിൽ വി.കെ.സി. മമ്മദ്കോയ എംഎൽഎ നിർവഹിക്കുന്നു.