യു.എല്‍. സൈബര്‍ പാര്‍ക്കിന് ഇന്‍ഡിവുഡിന്റെ ബഹുമതി

ഇന്‍ഡിവുഡിന്റെ ബഹുമതി  സൗദി അറേബ്യയിലെ ആരാംകോ കമ്പനി പ്രതിനിധി മുഹമ്മദ് ഇബ്രാഹിം അല്‍ ഖത്താനിയിൽ നിന്നും യു.എല്‍. സൈബര്‍ പാര്‍ക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ എസ്. അരുണ്‍ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: വേഗത്തില്‍ വളരുന്ന പ്രത്യേക സാമ്പത്തികമേഖലയിലെ ഐ.ടി. പാര്‍ക്കിനുള്ള ഇന്‍ഡിവുഡിന്റെ ബഹുമതി കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കിന്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്ന ചടങ്ങില്‍ യു.എല്‍. സൈബര്‍ പാര്‍ക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ എസ്. അരുണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സൗദി അറേബ്യയിലെ ആരാംകോ കമ്പനി പ്രതിനിധി മുഹമ്മദ് ഇബ്രാഹിം അല്‍ ഖത്താനിയാണ് പുരസ്‌കാരം സമ്മാനിച്ചത്.