കുമാരസ്വാമി - നരിക്കുനി റോഡില്‍ നാളെ മുതല്‍ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു





കോഴിക്കോട്: കുമാരസ്വാമി - നരിക്കുനി റോഡില്‍ ഗേറ്റ് ബസാര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ ടാറിംഗ് നടക്കുന്നതിനാല്‍ നാളെ മുതല്‍ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

കുമാരസ്വാമിയില്‍ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്ത് എരവന്നൂര്‍-പാലോളിത്താഴം ചെന്പക്കുന്ന്-നാലുപുരക്കല്‍ വഴിയും തിരിച്ചും പോകേണ്ടതാണ്.