ചുരത്തിലെ നിരോധനം: പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം വിവരം നല്‍കാം


കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ യോജിപ്പിക്കുന്ന അന്തസ്സംസ്ഥാന പാത എന്‍.എച്ച് 66-ല്‍ നിരോധന സമയങ്ങളില്‍ ടിപ്പര്‍ ലോറി ഓടുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതിപ്പെടാം. രാവിലെ എട്ട് മുതല്‍ 10.30 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികളും 25 ടണ്ണും അതില്‍ കൂടുതലുമുളള ചരക്ക് വാഹനങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. ഉത്തരവുകള്‍ ലംഘിക്കുന്ന വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. dmcellkozhikode@gmail.com എന്ന ഇ-മെയില്‍ വഴിയോ 8547616018,9446538900 എന്ന വാട്‌സ് ആപ്പ് വഴിയോ ഫോട്ടോ സഹിതം വിവരങ്ങള്‍ നല്‍കാം.