കോഴിക്കോട്:ജനുവരി ഒന്നു മുതൽ പൂർണമായ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ കിഴക്കോത്ത് പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിലെ രാഷ്ട്രീയ സാമുഹിക, സാംസ്കാരിക, മത, വ്യാപാര മേഖലകളിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് മുൻപായി വീടുകളിലും പരിസരങ്ങളിലുമുള്ള അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് ശേഖരിക്കും. കുടുംബശ്രീ മുഖേന നിർമിക്കുന്ന തുണി സഞ്ചികൾ കടകളിൽ വിതരണം ചെയ്യും. നിലവിലുള്ള പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കർമസേനയെ ഉപയോഗപ്പെടുത്തും. ജനുവരി ഒന്നിന് ശേഷം കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാൻ പാടില്ല. ഫ്ലെക്‌സ് ബോർഡുകളും പൂർണമായും നിരോധിച്ചു. തീരുമാനം അംഗീകരിക്കാത്തവരുടെ പേരിൽ ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് എൻ.സി.ഉസ്സയിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യു.പി.നഫീസ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.കെ.ജബ്ബാർ, വികസന സ്ഥിരം സമിതി ചെയർമാൻ വി എം മനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.ടി.വനജ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.ഡി.അബ്ദുറഹിമാൻ കുട്ടി, അഷ്റഫ് മുത്തേടത്ത്, എ.കെ.മൂസ്സ, പ്രഭാകരൻ കണ്ണാളി, കെ.ശ്രീധരൻ, കെ.അബ്ദുറഹിമാൻ കുട്ടി, കെ.കണ്ടൻകുട്ടി, കെ.ജയരാജൻ, അബ്ദുൽ ജലീൽ, സുലൈമാൻ , രാജലക്ഷ്മണൻ, ടി.നാസർ, വി.നസീർ, കെ.കെ.ശ്രീധരൻ, കെ.ബാലകൃഷ്ണൻ, പി.രാമചന്ദ്രൻ പ്രസംഗിച്ചു.