ഹൈലൈറ്റ് ബിസിനസ് പാർക്ക് രണ്ടാംഘട്ടം ഉടൻ പ്രവർത്തനം ആരംഭിക്കുംകോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ സ്ഥാപിതമായ ഹൈലൈറ്റ് ബിസിനസ് പാർക്കി​ന്റെ രണ്ടാം ഘട്ടം ഉടൻ പ്രവർത്തനമാരംഭിക്കും. ഇതോടെ കമ്പനിയിൽ 575 ചതുരശ്ര അടി മുതൽ 3000 ചതുരശ്ര അടി വരെയുള്ള ഇരുനൂറോളം ഓഫിസ് സ്പേസ് ലഭ്യമാവും. നിലവിൽ കാഫിറ്റ് കമ്പനികളടക്കം നൂറോളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഉയർന്ന എൻ.ആർ.ഐ വരുമാനം, കണക്ടിവിറ്റി, ഓപറേഷൻ ചെലവ് തുടങ്ങിയ സാധ്യതകളെല്ലാമുണ്ടായിട്ടും കേരളം അന്താരാഷ്ട്ര കമ്പനികളുടെ മുൻഗണന പട്ടികയിലിടം നേടാതിരുന്ന സാഹചര്യത്തിലാണ് ഹൈലൈറ്റ് സ്ഥാപിക്കപ്പെട്ടത്. ഐ.ടി, ഐ.ടി ഇതര കമ്പനികളുടെ കേരളത്തിലെ ഇന്നവേഷൻ ഹബ്ബ് ആയി അറിയപ്പെടുന്ന ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ജീവനക്കാരുടെ ജീവിതശൈലിയോടിണങ്ങുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, പാർട്ടി ഏരിയ, ആംഫി തിയറ്റർ, പ്രഫഷനൽ ഫെസിലിറ്റി മാനേജ്മെന്റ് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. 1250 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.