വടകര റെയിൽവേ സ്റ്റേഷനിൽ ഇനി ലിഫ്റ്റ് സൗകര്യംകോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിലെ ഫുട്‌ഓവർ ബ്രിജിലേക്കുള്ള ലിഫ്റ്റുകൾ യാത്രക്കാർക്കായി തുറന്നു കൊടുത്തു. എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 76.22 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച രണ്ടു ലിഫ്റ്റുകളുടെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എംപി നിർവഹിച്ചു. ഇതോടൊപ്പം സ്റ്റേഷനിൽ പുതുതായി നിർമിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർമാണം പൂർത്തിയായ രണ്ട് വിശ്രമ മുറികളും മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ ആധ്യക്ഷ്യം വഹിച്ചു. റെയിൽവേ ഡിവിഷൻ മാനേജർ നരേഷ് ലാൽവാനി, വാർഡ് കൗൺസിലർ എ. പ്രേമകുമാരി, ഡിവിഷനൽ എൻജിനീയർ മുഹമ്മദ് ഇസ്‌ലാം, ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സൂര്യ നാരായണൻ, കമേഴ്‌സ്യൽ മാനേജർ മെറിൻ ജി. ആനന്ദ്, പിആർഒ കെ.കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.