വീണ്ടും കലാ കിരീടം കോഴിക്കോടിന്

കോഴിക്കോട് :സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് തുടര്‍ച്ചയായ പന്ത്രണ്ടാം  കിരീടം. കോഴിക്കോട് 895 പോയിന്റ് നേടിയാണ് കലാകിരീടം വീണ്ടും കൊയ്തെടുത്തത്. രണ്ടാമത്  പാലക്കാടാണ്,  893 പോയിന്റ്. മലപ്പുറം  (875) കണ്ണൂര്‍ (865) ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. 

ആലത്തൂര്‍ ബിഎസ്എസ് സ്കൂളുകളില്‍ ഒന്നാമതെത്തി,111 പോയിന്റ്. മല്‍സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ രണ്ട് പോയന്റ് വ്യത്യാസത്തില്‍ കോഴിക്കോട് ഒന്നാമതായിരുന്നെങ്കിലും പാലക്കാട് അപ്പീലുമായി നീങ്ങിയതോടെ കിരീടം കോഴിക്കോടിനെ കൈവിടുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പാലക്കാടിന്റെ ഹയര്‍ അപ്പീലുകള്‍ തളളിയതോടെ കോഴിക്കോട് കിരീടം ഉറപ്പിക്കുകയായിരുന്നു. അടുത്ത കലോല്‍സവം ആലപ്പുഴയിലാകും നടക്കുക.