കാലിക്കറ്റ് എക്സ്പോ അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രംകോഴിക്കോട്:വിവിധ തരം ചെടികളും വിവിധതരം രുചികളുമായി സ്വപ്നനഗരിയിൽ നാഷനൽ യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ‘കാലിക്കറ്റ് എക്സ്പോ’ അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 100ൽ അധികം റോസാ ചെടികളും ഹൈഡ്രേജിയ, പെറ്റോണിയ, ആന്തൂറിയം, വിദേശീയവും സ്വദേശീയവുമായ ഫലവൃക്ഷത്തൈകൾ എന്നിവയ്ക്കു പുറമെ ഓമശേരി റൊയാർഡ് നഴ്സറി ഒരുക്കുന്ന ജൈവ ജീവ പ്രദർശനവും ഇവിടെയുണ്ട്.

ഫാം ടൂറിസത്തെക്കുറിച്ചറിയാൻ പ്രത്യേക സ്റ്റാളും ഇവിടെ ഉണ്ട്. ഇങ്ങനെ 18000 സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഫ്ലവർഷോയിൽ എല്ലാ വിധത്തിലുള്ള ചെടികളുടെയും വിത്തുകളും തൈകളും ലഭ്യമാണ്. കൂടാതെ വിവിധ കേരള വിഭവങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഫുഡ്കോർട്ട് മേളയുടെ മറ്റൊരു ആകർഷകവുമാണ്. തലശ്ശേരി സ്പെഷൽ ഭക്ഷ്യവിഭവങ്ങൾ, അറബിക്, പഞ്ചാബി നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, വിവിധതരം ചായകൾ, ലെസി, ഡെസേർട്ടുകൾ എന്നിവയും ഭക്ഷ്യമേളയിലുണ്ട്.

വിവിധതരം പായസങ്ങളും ലഭ്യമാണ്. രാവിലെ 10ന് ആരംഭിക്കുന്ന മേളയിൽ വൈകിട്ട് 10ന് പ്രവേശനം അവസാനിക്കും. 15 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഷോ കാണാനുള്ള സൗജന്യ ടിക്കറ്റും ഒരുക്കിയിട്ടുണ്ടെന്നു ഭാരവാഹികളായ മെഹറൂഫ് മണലൊടി, എ.വി. റഫീഖ് എന്നിവർ അറിയിച്ചു. പ്രദർശനം മാർച്ച് നാലിനു അവസാനിക്കും.