ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ചാലിൽ ബസ് താഴ്ന്നു;മൂന്നു പേർക്ക് പരുക്ക്



കോഴിക്കോട്:സ്വകാര്യ ബസ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ചാലിൽ താഴ്ന്നു. മൂന്നു പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാവിലെ പത്തോടെ നന്മണ്ട– പടനിലം റോഡിൽ ചാലിയേക്കര താഴത്താണ് സംഭവം. നരിക്കുനി– ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ടിപിബി ബസാണ് റോഡിൽ കുടുങ്ങിയത്. ഭാഗ്യത്തിനാണ് വൻ അപകടം ഒഴിവായത്. തൊട്ടു മുൻപിൽ ബസ് നിർത്തി എടുത്തതിനാൽ വേഗത കുറവായിരുന്നു.

അല്ലെങ്കിൽ ബസ് മറിയുമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. പൊടുന്നനെ റോഡിൽ താഴ്ന്ന് കുടുങ്ങി ബസ് നിന്നത് പുറകിൽ വാഹനങ്ങളുടെ കൂട്ടിയിടിക്കും കാരണമാകുമായിരുന്നു. ഈ ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് നേരത്തേ നികത്തിയതായിരുന്നു. ഇന്നലെ രാവിലെ വെള്ളം തുറന്നു വിട്ടപ്പോൾ പൈപ്പിൽ ചോർച്ചയുണ്ടായി റോഡ് കുതിർന്നതിനാലാണ് ബസ് വീണത്. നരിക്കുനിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കീറിയ റോഡുകൾ നവീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി