തിങ്കളാഴ്ചത്തെ ഭാരത്ബന്ദ്: കേരളത്തിൽ യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍തിരുവനന്തപുരം:  ഇന്ധവിലവർധനവിനെതിരെ തിങ്കളാഴ്ച കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അറിയിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍.രാജ്യം കണ്ട ഏറ്റവും വലിയ വില പെട്രോളിനും ഡിസലിനും ഉണ്ടായ സന്ദര്‍ഭത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഈ ഹര്‍ത്താലില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍.  സമാധാനപരമായിട്ടായിരിക്കും ഹർത്താൽ നടത്തുകയെന്നും കെ.പി.സി.സി പ്രസി‍ഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു.

Post a Comment

0 Comments