കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ പോക്കറ്റടികുന്നവരുണ്ട് സൂക്ഷിക്കുക



കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡിൽനിന്ന് എറണാകുളത്തുനിന്നുള്ള ബസില്‍നിന്നിറങ്ങി കണ്ണൂര്‍ ബസില്‍ കയറുന്നതിനിടെയാണ് പയ്യന്നൂര്‍ പിലാത്തറയിലെ പി.ഇ. വാസുദേവന്റെ 4100 രൂപ അടങ്ങുന്ന പേഴ്‌സ് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍വെച്ച് നഷ്ടപ്പെട്ടത്. മൃഗസംരക്ഷണവകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ മധുസൂദനനും മൂന്ന് സഹപ്രവര്‍ത്തകരുമാണ് ബസ് കയറാനെത്തിയത്. പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച പേഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞയുടന്‍ ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി പരാതിനല്‍കി. !ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യാത്രചെയ്യുമ്പോള്‍ പേഴ്‌സും സാധനങ്ങളുമൊക്കെ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച് പേരും അഡ്രസും എഴുതിവാങ്ങിയശേഷം പോലീസ് പിന്‍വാങ്ങി. പണം എടുത്തശേഷം ക്രഡിറ്റ് കാര്‍ഡും മറ്റ് രേഖകളും അടങ്ങുന്ന പേഴ്‌സ് പോക്കറ്റടിക്കാരന്‍ എവിടെയെങ്കിലും ഉപേക്ഷിച്ചുകാണുമെന്ന പ്രതീക്ഷയില്‍ സ്റ്റാന്‍ഡ് മുഴുവന്‍ നാലുപേരും അരിച്ചുപെറുക്കി. ഇതിനിടെ രണ്ടു ബസുകളില്‍ ആളുകള്‍ക്കിടയിലൂടെ തള്ളിക്കയറിയശേഷം തിരക്കൊഴിയുമ്പോള്‍ ഒരാള്‍ ഇറങ്ങിപ്പോവുന്നത് ഇവര്‍ ശ്രദ്ധിച്ചു. തൊട്ടില്‍പ്പാലത്തേക്കുള്ള ബസില്‍ കയറി ഇയാള്‍ തിരിച്ചിറങ്ങുന്നത് വീണ്ടും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ വാസുദേവനും കൂട്ടരും ചേര്‍ന്ന് പിടികൂടി. മാറ്റിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഇയാള്‍ ഒരു പേഴ്‌സ് വലിച്ചെറിഞ്ഞു. അപ്പോഴേക്കും പോലീസ് ഇടപെട്ടു. പേഴ്‌സില്‍ 21,000 രൂപയും മറ്റു രേഖകളും ഉണ്ടായിരുന്നു. പോക്കറ്റടിച്ചയാളെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴും വാസുദേവന്റെ പേഴ്‌സിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. എന്തെങ്കിലും വിവരം ലഭിക്കുമെന്ന് കരുതി എയ്ഡ് പോസ്റ്റിനടുത്തുനിന്ന് സംസാരിച്ചുകൊണ്ടിരിക്കെ പേഴ്‌സ് നഷ്ടപ്പെട്ട ഒരാള്‍കൂടിയെത്തി. ബാലുശ്ശേരിക്കാരന്‍ രവീന്ദ്രനാണ് പരാതിക്കാരന്‍. വിഷയം പോലീസ് ഗൗരവമായെടുക്കുന്നില്ലെന്ന് പരാതി അരമണിക്കൂറിനിടെ മൂന്നുപേരെ പോക്കറ്റടിച്ചിട്ടും പോലീസ് ഇവിടെ ഗൗരവമായി ഇടപെടുന്നില്ലെന്നു കാണിച്ച് വാസുദേവന്‍ കളക്ടര്‍ക്കും പോലീസ് കമ്മിഷണര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്. ബസ്സ്റ്റാന്‍ഡില്‍ അനാവശ്യമായി തിരക്കുണ്ടാക്കുന്നവരെ കണ്ടെത്താന്‍ പോലീസിന് എളുപ്പം സാധിക്കുമെങ്കിലും അത് ചെയ്യുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.


Back To Blog Home Page