ദേശീയ വോളി: ദിപശിഖാ പ്രയാണത്തിനു ഇന്ന് കുന്ദമംഗലത്ത് സ്വീകരണംകോഴിക്കോട്:66–ാമത് ദേശീയ വോളിബോൾ ചാംപ്യൻഷിപ് ദിപശിഖാ പ്രയാണത്തിനുള്ള സ്വീകരണവും സർവീസ് മഴയും ഇന്ന് വൈകിട്ട് മൂന്നിന് കുന്ദമംഗലം ജവാൻ റഫീക് സ്മാരക സാംസ്കാരിക നിലയം പരിസരത്ത് നടക്കും. പ്രത്യേകം തയാറാക്കിയ കോർട്ടിൽ കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും എന്റെ ഒരു സർവീസ് സർവീസ് മഴയിൽ പങ്കെടുക്കാം. ഉച്ചക്ക് രണ്ടു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ജനപ്രതിനിധികളും കുന്നമംഗലത്തെയും പരിസരത്തെയും അഫിലിയേറ്റഡ് വോളിബോൾ ക്ലബുകളും കായിക പ്രേമികളും അണിനിരക്കുന്ന ഘോഷയാത്രയും നടക്കും.