നിക് ഉട്ട് ഇന്ന് കോഴിക്കോട്ട്: നിരവധി പരിപാടികളിൽ പങ്കെടുക്കും


കോഴിക്കോട്: ലോകപ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ നിക് ഉട്ട് ശനിയാഴ്ച കോഴിക്കോട്ടെത്തും. രാവിലെ ഒമ്പതരയ്ക്ക് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നിക് ഉട്ടിന്റെ ഫോട്ടോ പ്രദര്‍ശനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ടൗണ്‍ഹാളില്‍ നിക് ഉട്ടിന് പൗരസ്വീകരണം നല്‍കും. ജില്ലയുടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹത്തെ ലോസ് ആഞ്ജലിസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ അനുഗമിക്കുന്നുണ്ട്. നിക് ഉട്ട് പകര്‍ത്തുന്ന ജില്ലയിലെ ചിത്രങ്ങള്‍ പി.ആര്‍.ഡി. ഫോട്ടോ ആല്‍ബമായി പ്രസിദ്ധീകരിക്കും.