കോഴിക്കോട്:കൊയിലാണ്ടി പൊയില്‍ക്കാവ് ദുര്‍ഗാദേവിക്ഷേത്ര ഉത്സവത്തിന്റെ ഭഗമായി 19-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം. കോഴിക്കോട്ടുനിന്ന് വരുന്ന ബസുകള്‍ പാവങ്ങാട്, അത്തോളി, ഉള്ളിയേരി, കൊയിലാണ്ടിവഴി വടകരഭാഗത്തേക്ക് പോകണം. ഹെവി ലോറികള്‍ പാവങ്ങാട്, അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴിപോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ തിരുവങ്ങൂര്‍, കാപ്പാട് ബീച്ച്‌റോഡ്, കൊയിലാണ്ടി വഴിപോകണം. വടകരഭാഗത്തുനിന്ന് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കൊയിലാണ്ടി, ഉള്ളിയേരി, അത്തോളിവഴി പോകണം. ചെറിയ വാഹനങ്ങള്‍ ചെങ്ങോട്ട്കാവ്, ചേലിയ, പൂക്കാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.