മലബാർ ക്രിസ്ത്യൻ കോളജിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:രാജ്യാന്തര നിലവാരത്തിൽ നിർമിച്ച സ്റ്റേഡിയത്തിൽ മൂന്ന് ബാഡ്മിന്റൻ കോർട്ടുകളുണ്ട്. മറ്റ് ഇൻഡോർ ഇനങ്ങൾക്കായും  ക്രമീകരിക്കാനാകും. കോർട്ടുകളിൽ രാജ്യാന്തര മാനദണ്ഡങ്ങളിലുള്ള ലൈറ്റിങ്ങും വുഡൻ ഫ്ലോറിങ്ങുമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം ശുചിമുറികളും വസ്ത്രം മാറാനുള്ള മുറികളും ലോക്കർ സൗകര്യവുമുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ നിർവഹിച്ചു.

രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ പ്രമുഖ പരിശീലകരുടെ നേതൃത്വത്തിൽ ബാഡ്മിന്റൻ പരിശീലനം നൽകാനാണു പദ്ധതി. വിദ്യാർഥികൾക്കു പുറമേ മറ്റുകായിക പ്രേമികൾക്കും അംഗത്വമെടുത്ത് കോർട്ട് ഉപയോഗിക്കാം. എട്ടുവയസ്സു മുതലുള്ള കുട്ടികളുടെ പരിശീലനത്തിനു പ്രത്യേക സൗകര്യങ്ങളുമേർപ്പെടുത്തും. ഉദ്ഘാടനച്ചടങ്ങിൽ ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ അധ്യക്ഷനായിരുന്നു.

മാനേജർ ജയപാൽ സാമുവൽ സക്കായ്, പ്രിൻസിപ്പൽ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, റവ. എൻ.കെ. സണ്ണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ശ്രീജിത്ത് എം. നായർ, കോളജ് ഫിസിക്കൽ എജ്യുക്കേഷൻ മേധാവി കെ. ഹരിദാസൻ, കോളജ് യൂണിയൻ ചെയർമാൻ എം.ആർ. രാഹുൽ, ജനറൽ ക്യാപ്റ്റൻ അജയ് ജോസഫ്, കെയുഡബ്ല്യുജെ പ്രസിഡന്റ് കമാൽ വരദൂർ, ബാഡ്മിന്റൻ കോച്ച് എ. നാസർ എന്നിവർ പ്രസംഗിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങൾക്ക്: 9447577101