ജില്ലാ ജലഗതാഗത‐ടൂറിസം പദ്ധതി രൂപരേഖ തയ്യാറായികോഴിക്കോട‌്: ജലമാർഗം ജില്ലയെ അറിയാൻ അവസരമൊരുക്കി എലത്തൂർ മുതൽ കോഴിക്കോട് ബീച്ച് വരെ ഒരുക്കുന്ന വികസനപദ്ധതി രൂപരേഖയായി. എലത്തൂരിൽ നിന്ന് ആരംഭിച്ച് കല്ലായി, കനോലി, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രാദേശിക ടൂറിസം  പദ്ധതി. 

എലത്തൂരിൽ കണ്ടൽക്കാടുകൾ സംരക്ഷിച്ച് പ്രകൃതിക്ക് കോട്ടമുണ്ടാക്കാത്ത തരത്തിൽ നടപ്പാത ഉൾപ്പെടെ നവീകരണ പ്രവൃത്തികളാണ് നടത്തുക. കല്ലായിയിൽ പഴമ ചോരാതെ തടിവ്യാപാരസ്ഥാപനങ്ങൾക്ക്തഅനുബന്ധമായി ഡിസൈനേഴ്സ് ഹബ്ബ് ഒരുക്കും. കോഴിക്കോട് ബീച്ച് സ്പോർട്സ് ബീച്ച് ആക്കി മാറ്റുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിനായി ബീച്ചിന് സമീപം ഫുട്ബോൾ, വോളിബോൾ കോർട്ടുകളും സൈക്ലിങ്ങിന് ആവശ്യമായ സൗകര്യങ്ങളും ഉണ്ടാകും. ഒപ്പം ഗുജറാത്തി സ്ട്രീറ്റ് ഉൾപ്പെടുത്തി ഹെറിറ്റേജ് സ്പെയ്സും ഒരുക്കും. ഡി എർത്ത്, സ്പെയ്സ് ആർട്ട് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
പദ്ധതി രൂപരേഖയുടെ അവതരണം കലക്ടേറേറ്റ് ചേംബറിൽ നടന്നു. പദ്ധതി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനറിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ്  അന്തിമരൂപരേഖ തയ്യാറാക്കുക. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ് കുമാർ എംഎൽഎ,  കലക്ടർ യു വി ജോസ്,  കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments