കക്കട്ടില്‍ ടൗണില്‍ റോഡുസുരക്ഷയ്ക്ക് 1.65 കോടി രൂപ അനുവദിച്ചു


കോഴിക്കോട്:കക്കട്ടില്‍ അങ്ങാടിയില്‍ റോഡുസുരക്ഷയുടെ ഭാഗമായി ഫുട്പാത്തും കൈവരിയും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 1.67 കോടി അനുവദിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷും ധനകാര്യമന്ത്രി തോമസ് ഐസക്കിനും പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരനും നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

Post a Comment

0 Comments