താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി ആരംഭിച്ചുകോഴിക്കോട്:സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസം പകർന്നുതരുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസി താമരശ്ശരി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. മരുന്നുകൾക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ 20% മുതൽ 93% വരെ കിഴിവ് ലഭിക്കും. ഉദ്ഘാടനം കാരാട്ട് റസാഖ് എംഎൽഎ നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോ‍ർജ് ആധ്യക്ഷ്യം വഹിച്ചു.

താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് കെ.വി. മുഹമ്മദ്, ഡോ. എസ്.ആർ. ദിലീപ് കുമാർ, ജില്ലാപഞ്ചായത്ത് മെംബർ വി.ഡി. ജോസഫ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, എ.പി. ഹുസൈൻ, മൈമൂന ഹംസ, കെ.എം. ബാബു, എ. രാഘവൻ, എ.അരവിന്ദൻ, പി.എസ്. മുഹമ്മദലി, കെ. സദാനന്ദൻ, വി.കെ. മുഹമ്മദ് കുട്ടിമോൻ, കണ്ടിയിൽ മുഹമ്മദ്, കെ.വി. സെബാസ്റ്റ്യൻ, ജോൺസൺ ചക്കാട്ടിൽ, സുനിൽ തിരുവമ്പാടി, അമീർ മുഹമ്മദ് ഷാജി, ഡോ. എം. കേശവനുണ്ണി, ടി. സതീശൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments