ഗതാഗതക്കുരുക്കിലമർന്ന് പേരാമ്പ്ര ടൗൺ

Photo:Sajeendran Perambra

കോഴിക്കോട്: പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ ബൈപ്പാസുകള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന പാതയില്‍ നിന്ന് ചക്കിട്ടപാറ, മേപ്പയ്യൂര്‍, ചെമ്പ്ര, ചെറുവണ്ണൂര്‍ ഭാഗങ്ങളിലേക്ക് അഞ്ചോളം റോഡുകൾ വീതി കൂട്ടി നവീകരിച്ചാൽ സമാന്തര വാഹനങ്ങളും സ്വാകാര്യവാഹനങ്ങളും ഇതുവഴി കടത്തിവിടാം. ഇതുവഴി പൈതോത്ത് റോഡു മുതല്‍ ചെമ്പ്ര റോഡു വരെയുള്ള ഭാഗത്ത് തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അഭിപ്രായമുയർന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും ഉത്സവങ്ങളും നടക്കുന്ന സമയങ്ങളിൽ  ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവാത്ത വിധം വർധിക്കുകയാണ്. കൊയിലാണ്ടി പിഷാരികാവിലെ ഉത്സവം സമയത്ത് കോഴിക്കോട്ടേക്ക് മേപ്പയ്യൂര്‍ വഴി എത്തുന്ന വാഹനങ്ങളുടെ തിരക്കില്‍ ടൗണ്‍ വീര്‍പ്പുമുട്ടിയിരുന്നു.

Post a Comment

0 Comments