പുനൂർ പുഴ സംരക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന പുഴയാത്ര ഏഴിന് ആരംഭിക്കും.

Photo:Basheer VK


കോഴിക്കോട്: പൂനൂർ പുഴയെ വീണ്ടെടുക്കാൻ ജില്ലാ പഞ്ചായത്ത് മെംബർ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള പുഴയാത്ര ഈ മാസം ഏഴുമുതൽ ഒൻപതു വരെ നടക്കും. പുഴയുടെ ഉത്ഭവ കേന്ദ്രമായ ചീടിക്കുഴിയിൽ നിന്നാരംഭിച്ച് പൂനൂർ വരെയുള്ള പന്ത്രണ്ടു കിലോ മീറ്റർ ദൂരമാണ് പുഴയാത്രയിലൂടെ ശുചീകരിക്കുന്നത്.

പുഴയാത്ര ഏഴാം തീയതി വൈകിട്ടു മൂന്നുമണിക്ക് പൂനൂർ മൊകായി ബണ്ടിനു സമീപമുള്ള പുഴയോരത്ത് എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ ഏഴുമണി മുതൽ പുഴക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പുഴ സേനാംഗങ്ങൾ പങ്കെടുക്കും.


വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങി ഒട്ടേറെപ്പേർ പുഴയാത്രയിൽ കണ്ണികളാവും. ഓരോ പുഴക്കൂട്ടങ്ങൾക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകും. പൂനൂർ ടൗണിൽ ഒൻപതിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പുഴസേന അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണം കലക്ടർ യു.വി. ജോസ് നിർവഹിക്കും. സിനിമാ നടൻ ജോയ്മാത്യു മുഖ്യാതിഥിയായിരിക്കുമെന്ന് നജീബ് കാന്തപുരം അറിയിച്ചു.

Post a Comment

0 Comments