കോഴിക്കോട്∙ രാമനാട്ടുകര മേൽപാലത്തിന്റെ സർവീസ് റോഡിൽ കൈവരി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ തീരുമാനമായി. കൈവരി നിർമിക്കുന്നതു മൂലം സർവീസ് റോഡിലെ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി കെട്ടിട നിർമാണ നിയമപ്രകാരമുള്ള വഴി നൽകണമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കെട്ടിടത്തിനു മുൻവശത്തെ പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റുഭാഗങ്ങളിലെ ജോലികൾ തുടരുകയും ചെയ്യും. വി.കെ.സി. മമ്മദ്കോയ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, പിഡബ്ള്യുഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി. ബൈജു എന്നിവർ യോഗത്തിൽ പങ്കെടുത്തു
0 Comments