താമരശ്ശേരി താലൂക്ക് ആശുപത്രി: ആര്‍ദ്രം മിഷന്‍ പദ്ധതി പ്രഖ്യാപനവും ഒ.പി-കാഷ്വാലിറ്റി ബ്ലോക്ക് ഉദ്​ഘാടനവും നാളെ


കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്‍ പദ്ധതി പ്രഖ്യാപനവും പുതുതായി നിർമിച്ച ഒ.പി-കാഷ്വാലിറ്റി ബ്ലോക്ക് ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് നടക്കുന്ന പരിപാടി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.പി സംവിധാനങ്ങളുടെ നവീകരണം, ജില്ല-താലൂക്കുതല ആശുപത്രികളുടെ നിലവാര ഏകീകരണം, ആശുപത്രിയുടെ വികസനത്തിന് ഫലപ്രദമായ ഇടപെടലിനു തദ്ദേശഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുക തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ദ്രം പദ്ധതി. താലൂക്ക് ആശുപത്രിയില്‍ ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ആശുപത്രിയുടെ വികസനത്തിന് ഏറെ ഉപകാരപ്രദമാവും.

Post a Comment

0 Comments